കൊല്ലം: നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി ഏഴരലക്ഷം രൂപ അപഹരിച്ച ജീവനക്കാർ പൊലീസ് പിടിയിലായി. കൊറ്റങ്കര ചന്ദനത്തോപ്പ് വിളയിൽ പടിഞ്ഞാറ്റതിൽ ഗോകുൽ (31), ചെറിയ വെളിനല്ലൂർ നെട്ടയം ചെങ്കൂർ മുണ്ടപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ നിഷാന (28) എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിലെ കാഷ്യർ, അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ജോലിനോക്കി വരികയായിരുന്നു ഇവർ. കണക്കിൽ തിരിമറി നടത്തി ഉൽപന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. സ്ഥാപനത്തിൽനിന്ന് 7,58,922 രൂപയാണ് ഇവർ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.