പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പടെ ആറുപേർ പിടിയിൽ

ഇ​ര​വി​പു​രം: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​റു​പ്ര​തി​ക​ൾ ഇ​ര​വി​പു​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട ആ​ക്കോ​ലി​ൽ ആ​ല​പ്പു​ര​വീ​ട്ടി​ൽ സ​ച്ചു (22), സ​ഹോ​ദ​ര​ൻ ബി​ച്ചു (20), മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട വെ​ളി​യി​ൽ വീ​ട്ടി​ൽ സൈ​ദ​ലി(21), കൂ​ട്ടി​ക്ക​ട ആ​ല​പ്പു​രം​വീ​ട്ടി​ൽ ര​ഞ്ജ​ൻ(50), മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട ആ​ല​പ്പു​ര വീ​ട്ടി​ൽ കി​ര​ൺ (23), മ​യ്യ​നാ​ട് വ​യ​ലി​ൽ​വീ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ അ​ഖി​ൽ(22) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. മ​യ്യ​നാ​ട് ആ​ക്കോ​ലി​ൽ മൂ​ല​വ​ട്ടം തൊ​ടി​യി​ൽ​വീ​ട്ടി​ൽ വി​ജേ​ഷി​നെ​യും സ​ഹോ​ദ​ര​ൻ വി​ന്ദേ​ഷി​നെ​യു​മാ​ണ് പ്ര​തി​ക​ൾ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

മ​യ്യ​നാ​ട് അ​മ്മാ​ച്ച​ൻ​മു​ക്കി​ലു​ള്ള വി​ജേ​ഷി​ന്‍റെ​യും വി​ന്ദേ​ഷി​ന്‍റെ​യും വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന്​ പു​തു​വ​ത്സ​ര​ദി​നം പു​ല​ർ​ച്ച 1.30 ഓ​ടെ പ്ര​തി​ക​ൾ ഉ​ച്ച​ത്തി​ൽ ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ൽ പ്ര​തി​ക​ൾ ഇ​രു​മ്പു​ക​മ്പി​യും വ​ടി​യു​മാ​യെ​ത്തി ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പു​ക​മ്പി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ ത​ല​ക്ക്​ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വി​ന്ദേ​ഷ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​ജേ​ഷി​നും മ​ർ​ദ​ന​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ര​വി​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്​​ത ശേ​ഷം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​യേ​ഷ്, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, സു​മേ​ഷ്, രാ​ജീ​വ്, അ​നു​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.  

Tags:    
News Summary - Attempt to murder; six persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.