കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ ലൈ​ബ്ര​റി​ക്ക്​ മു​ന്നി​ൽ അ​ക്ബ​ർ ഷാ​യു​ടെ കൈ​വ​ശ​യു​ടെ കൈ​വ​ശ​മു​ള്ള സൈ​ക്കി​ൾ റി​ക്ഷ

ഇവിടെയുണ്ട് നിരത്തുകളിലെ പഴയ പടക്കുതിര

ഇ​ര​വി​പു​രം: അ​ര​നൂ​റ്റാ​ണ്ടു മു​മ്പു​വ​രെ ന​ഗ​ര​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​യി​രു​ന്ന സൈ​ക്കി​ൾ റി​ക്ഷ​ക​ൾ ​വി​സ്മൃ​തി​യി​ലാ​യി​രി​ക്കെ ഇ​വി​ടെ​യു​ണ്ട് നി​ര​ത്തു​ക​ളി​ലെ ഒ​രു ‘പ​ട​ക്കു​തി​ര’. കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ ലൈ​ബ്ര​റി​ക്ക്​ മു​ന്നി​ൽ ‘വി​ൽ​പ​ന​ക്ക്​’ ബോ​ർ​ഡും തൂ​ക്കി​വെ​ച്ചി​രി​ക്കു​ന്ന സൈ​ക്കി​ൾ റി​ക്ഷ വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്നു.

പു​രാ​വ​സ്തു​ശേ​ഖ​രി​ക്ക​ൾ ശീ​ല​മാ​ക്കി​യി​ട്ടു​ള്ള കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് സ്വ​ദേ​ശി അ​ക്ബ​ർ ഷാ​യു​ടെ കൈ​വ​ശ​മാ​ണ് ഈ ​റി​ക്ഷ​യു​ള്ള​ത്.

1975 വ​രെ സൈ​ക്കി​ൾ റി​ക്ഷ​ക​ളാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഓ​ട്ടോ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഇ​ത് അ​പ്ര​ത്യ​ക്ഷ​മാ​കാ​ൻ തു​ട​ങ്ങി​യ​ത്. ഒ​രു കാ​ല​ത്ത് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന​ത് സൈ​ക്കി​ൾ റി​ക്ഷ​ക​ളി​ലാ​യി​രു​ന്നു. കേ​ശ​വ​ദേ​വി​ന്‍റെ ‘ഓ​ട​യി​ൽ നി​ന്ന്’ എ​ന്ന ക​ഥ​യും ഒ​രു റി​ക്ഷാ​ക്കാ​ര​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. പു​രാ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ നാ​ല് വ​ർ​ഷം മു​മ്പാ​ണ് അ​ക്ക​ര വി​ള​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് അ​ക്ബ​ർ ഷാ ​സൈ​ക്കി​ൾ റി​ക്ഷ വാ​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ സം​ര​ക്ഷി​ച്ച്​ സൂ​ക്ഷി​ച്ചി​രു​ന്ന റി​ക്ഷ ഇ​പ്പോ​ൾ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​കാ​ണ്. ഇ​തി​നാ​യി ബോ​ർ​ഡ്​ വെ​ച്ച്​ പ്ര​ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ കാ​ഴ്ച​ക്കാ​ർ ഏ​റി​യ​ത്.

Tags:    
News Summary - Cycle rickshaw as an interesting sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.