കൊല്ലം: എറണാകുളം - വേളാങ്കണ്ണി-എറണാകുളം സെപ്ഷല്‍ ട്രെയിന്‍ (06035/06036) സർവിസ് ദീര്‍ഘിപ്പിച്ച് ഉത്തരവായി. 15 നും 22 നും എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും 16നും 23നും വേളാങ്കണിയില്നിന്ന് എറണാകുളത്തേക്കുമാണ് സർവിസ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.
കൊല്ലം-ചെങ്കോട്ട പാതയിലൂടെ എറണാകുളം-വേളാങ്കണ്ണി സർവിസ് റഗുലറാക്കുന്നതിനുളള ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. റഗുലര്‍ സര്‍വിസ് ആക്കാമെന്ന് റയില്‍വേ മന്ത്രി ഉറപ്പുതന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഉത്തരവുണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു.
കൊല്ലം-ചെങ്കോട്ട പാതയില്‍ ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെ എല്‍.എച്ച്.ബി കോച്ചുകള്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയതായി എം.പി അറിയിച്ചു. കൊല്ലം-ചെങ്കോട്ട പാതയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വിസുകളും കൂടുതല്‍ എല്‍.എച്ച്.ബി കോച്ചുകളും ഉള്‍പ്പെടുത്താന്‍ കഴിയും.
അത്യാധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മിച്ച കൂടുതല്‍ സൗകര്യങ്ങളുള്ള കോച്ചുകള്‍ ഓടിക്കാന്‍ കഴിയുന്നവിധം കൊല്ലം - ചെങ്കോട്ടപാത സജ്ജമാക്കുന്നതിനുളള പരിശോധനയാണ് നടത്തിയത്. വിസ്റ്റാഡോം കോച്ച് ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷണീയമായ സൗകര്യങ്ങളുള്ള ട്രെയിനുകള്‍ സര്‍വിസ് നടത്താന്‍ പര്യാപ്തമാകുന്നതാണ് നിലവിലെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.