ഇരവിപുരം: ഫാൻസി കടയിൽനിന്ന് അരലക്ഷം രൂപയുമായി കടന്ന ഇറാനിയൻ പൗരനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സൊഹ്റാബിനെയാണ് (41) തട്ടിപ്പുനടത്തിയ കടയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞമാസം 20ന് പഴയാറ്റിൻകുഴിയിൽ സെയ്നുലാബ്ദീെൻറ ഉടമസ്ഥതയിലുള്ള കടയിലെത്തിയ ഇയാൾ ട്രിമ്മറിെൻറ വില ചോദിച്ചശേഷം പണമെടുത്ത് കാട്ടുകയും പുതിയ നോട്ട് ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
അറബ് ഭാഷയായിരുന്നു സംസാരം. പുതിയ അമ്പതിനായിരം രൂപയുടെ നോട്ടുകെട്ട് കടയുടമ മേശപ്പുറത്ത് െവച്ചശേഷം ട്രിമ്മർ ഇരുന്ന സ്ഥാനത്തേക്ക് വെക്കവെ പണവുമെടുത്ത് കടക്കുകയായിരുന്നു.
നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. അടുത്തിടെ തിരുവല്ലയിൽ സമാനമായ തട്ടിപ്പ് നടത്തി കടക്കാൻ ശ്രമിക്കവെയാണ് പൊലീസിെൻറ പിടിയിലായത്. റിമാൻഡിൽ കഴിയുന്ന ഇയാളെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കേരളത്തിെൻറ വിവിധഭാഗങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.