കൊല്ലം: സിറ്റി പരിധിയിൽ സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തിവന്ന നിരവധി പേർ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ പിടിയിലായി. കോവിഡ് സാഹചര്യം മുതലെടുത്ത് സാമൂഹികവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട സ്ഥിരം കുറ്റവാളികളാണ് വിവിധ സ്റ്റേഷനുകളിൽ പിടിയിലായത്.
ചവറ ആറുമുറിക്കട കള്ളുഷാപ്പിൽ മദ്യപിച്ച പണം ആവശ്യപ്പെട്ട ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തേവലക്കര പടിഞ്ഞാറ്റകര നൂറാംകുഴി വീട്ടിൽ ഷാനവാസ് (38), അനസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച ക്ലാപ്പന സൗത്തിൽ ഹരിശ്രീ വീട്ടിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (26), അയൽ വീട്ടിലെ മോട്ടോർ സൈക്കിൾ കത്തിച്ച് ഒളിവിൽ കഴിഞ്ഞ് വന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമായ കിളികൊല്ലൂർ സ്വദേശി ലിഞ്ചു റോയി, ബലാത്സംഗ േകസിൽ തട്ടാർകോണം സ്വദേശി ശ്രീകാന്ത് (30), ദന്ത ഡോക്ടറായ നഹാസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരവിപുരം സ്വദേശിയായ റിയാസ്, പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികനായ മനുമോഹൻ എന്നിവരാണ് വിവിധ പെലീസ് സ്റ്റേഷനുകളിൽ പിടിയിലായത്.
കൊടും ക്രിമിനലുകളും സ്ഥിരം കുറ്റവാളികളുമായവരുടെ വാസകേന്ദ്രങ്ങളിലും താവളങ്ങളിലും നടത്തി വന്ന പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തി. ക്രിമനലുകൾക്കെതിരെയുളള റെയ്ഡുകൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും മുഴുവൻ വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കൊടുംകുറ്റവാളികൾക്കെതിരെ കാപ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.