കുന്നിക്കോട്: ജില്ലയുടെ കിഴക്കൻമേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു. പത്തനാപുരം, കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലാണ് നോട്ടുകൾ ഏറെയും എത്തുന്നത്.
കഴിഞ്ഞദിവസം നാലുപേരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇവര്‍ നോട്ടുകള്‍ വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാവശ്യമായ സാമഗ്രികളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
കൂടുതല്‍ പേരിലേക്ക് ഇവര്‍ വഴി കള്ളനോട്ടുകള്‍ എത്തിയതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കിലെത്തി പണം അടക്കുമ്പോഴാണ് കളളനോട്ടുകൾ കണ്ടെത്തുന്നത്. പൊലീസിൽ പരാതി കൊടുത്താല്‍ വാദി പ്രതിയാകുമോ എന്ന് കരുതി പലരും പിന്നോട്ട് പോകുകയാണ്.
പെട്രോള്‍ പമ്പുകള്‍, ബിവറേജസ് ഔട്ട്െലറ്റുകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ എത്തിപ്പെടുന്നതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിവിധ വകുപ്പുകൾ ചേർന്ന് കള്ളനോട്ട് വ്യാപനത്തിനെതിരെ നടപടിയും സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.