ഓടികൊണ്ടിരുന്ന കാറിൽ തീപിടിത്തം; ഡ്രൈ​വ​ർ അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം: ന​ഗ​ര​ത്തി​ന്​ സ​മീ​പം ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.മ​രു​ത്ത​ടി ക​ന്നി​മേ​ൽ​ചേ​രി സ​ര​ലാ​യ​ത്തി​ൽ പ്ര​ദീ​പ്‌​കു​മാ​റി​ന്റെ എ​ക്കോ സ്‌​പോ​ട്ട്‌ കാ​റാ​ണ്‌ ക​ത്തി​യ​മ​ർ​ന്ന​ത്‌. രാ​മ​ൻ​കു​ള​ങ്ങ​ര മേ​ലൂ​ർ​കു​ള​ങ്ങ​ര ക​ള​രി​ക്ക്‌ സ​മീ​പം ശ​നി​യാ​ഴ്‌​ച രാ​വി​ലെ 10.30നാ​ണ്​ സം​ഭ​വം. തെ​ക്കും​ഭാ​ഗ​ത്ത്‌ വാ​ട​ക​ക്ക്‌ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ്‌ രാ​വി​ലെ കാ​റി​ൽ ഭാ​ര്യ​യെ സം​ഗീ​ത ജ​ങ്ഷ​നി​ൽ ഇ​റ​ക്കി​യ​ശേ​ഷം ത​ന്‍റെ ബ്യൂ​ട്ടി​സെ​ലൂ​ണി​ലേ​ക്ക്​ പോ​കു​മ്പോ​ഴാ​ണ്​ അ​പ​ക​ടം.

കാ​റി​ന്റെ മു​ന്നി​ൽ​നി​ന്ന് പു​ക ഉ​രു​ന്ന​ത്‌ ക​ണ്ട് വാ​ഹ​നം നി​ർ​ത്തു​മ്പോ​ഴേ​ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ പ്ര​ദീ​പി​നെ ഓ​ടി കൂ​ടി​യ​വ​രാ​ണ്​ പു​റ​ത്തെ​ത്തി​ച്ച​ത്. പ​ള്ളി​ത്തോ​ട്ട​ത്തു​നി​ന്നും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി അ​മ​ർ​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ന​ശി​ച്ചു. സ​മീ​പം ട്രാ​ൻ​സ്​​ഫോ​ർ​മ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തീ​പ​ട​രാ​ത്ത​ത്​ അ​നി​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി. ശ​ക്‌​തി​കു​ള​ങ്ങ​ര പൊ​ലീ​സ്‌ സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - Fire breaks out in a moving car; The driver miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.