പുനലൂർ: ഓണം പടിവാതിക്കൽ എത്തിയിട്ടും ആര്യങ്കാവിലെ ഭക്ഷ്യസുരക്ഷ ചെക് പോസ്റ്റ് പ്രവർത്തനം തുടങ്ങിയില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ വേണ്ടി തമിഴ്നാട്- കേരള അതിർത്തിയായ ആര്യങ്കാവിൽ കഴിഞ്ഞ വർഷമാണ് ചെക് പോസ്റ്റ് അനുവദിച്ചത്. അതിർത്തി കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്ഥിരം പരിശോധന ഉദ്ദേശിച്ചുകൂടിയായിരുന്നു ഇത്. നിലവിൽ വല്ലപ്പോഴും ഭക്ഷ്യസുരക്ഷ സംഘം ഇവിടെ എത്തി സംശയമുള്ള വാഹനങ്ങളിലെ സാധനങ്ങൾ പരിശോധിച്ച് മടങ്ങുകയാണ് പതിവ്. ഇതിന്റെ ഫലം പുറത്ത് വരികയോ തുടർനടപടികളോ ഉണ്ടാകാറില്ല. ചെക്പോസ്റ്റിനായി വാണിജ്യ നികുതിയുടെ നിർത്തലാക്കിയ ചെക്പോസ്റ്റിന്റെ ഒരുനില വിട്ടുകൊടുത്തു.
നാലു ലക്ഷംരൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്തിട്ട് മാസങ്ങളായി. പരിശോധനയുടെ അഭാവത്തിൽ മായം കലർത്തിയ പച്ചക്കറി, മത്സ്യം, പാൽ, മാംസം തുടങ്ങിയവ യഥേഷ്ടം കടത്തുന്നുണ്ട്. ഓണ സീസണിൽ മിന്നൽ പരിശോധന നടത്തിയതുകൊണ്ട് പ്രയോജനമല്ലെന്നിരിക്കെ സ്ഥിരം സംവിധാനം ആരംഭിക്കാൻ അധികൃതർ തയാറാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.