കൊ​ല്ലം ഉ​പാ​സ​ന ഹോ​സ്പി​റ്റ​ലി​ന്റെ മു​ൻ​വ​ശ​ത്തെ റെ​യി​ൽ​വേ ഭൂ​മി​യി​ലെ ഓ​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ കോ​രി സ​മീ​പ​ത്തു​ത​ന്നെ മാ​റ്റി​വെ​ക്കു​ന്നു

കനാലിൽ മാലിന്യം കുമിഞ്ഞുകൂടി​: ശാശ്വതപരിഹാരം വേണമെന്നാവശ്യം

കൊ​ല്ലം: ചി​ന്ന​ക്ക​ട ഉ​പാ​സ​ന ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ക​നാ​ലി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​തോ​ടെ മൂ​ക്കു​പൊ​ത്തേ​ണ്ട​സ്ഥി​തി. റെ​യി​ൽ​വേ പു​റ​മ്പോ​ക്ക്​ ഭൂ​മി​യി​ലൂ​ടെ വ​രു​ന്ന ക​നാ​ലി​ലാ​ണ്​ മാ​ലി​ന്യം നി​റ​ഞ്ഞ​ത്. ഇ​തോ​ടെ മ​ലി​ന​ജ​ലം പ​രി​സ​ര​ത്തെ പ​ള്ളി​യി​ൽ ഉ​ൾ​പ്പെ​ടെ ക​യ​റു​ന്ന അ​വ​സ്ഥ​യാ​യി. പ​രാ​തി​യെ തു​ട​ർ​ന്ന്​ കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​ത്തി മാ​ലി​ന്യം കോ​രി മാ​റ്റി വെ​ള്ള​മൊ​ഴു​ക്കി​ന്​ വ​ഴി​യൊ​രു​ക്കി. എ​ന്നാ​ൽ, മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​രം ഇ​തു​വ​ഴി ഉ​ണ്ടാ​കി​ല്ലെ​ന്ന പ​രാ​തി​യു​യ​രു​ന്നു​ണ്ട്.

പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള​ത്​ ഉ​ൾ​പ്പെ​ടെ മ​ലി​ന​ജ​ലം ക​നാ​ലി​ലേ​ക്ക്​ വ​രു​ന്നു​ണ്ടെ​ന്നാ​ണ്​ പ​രാ​തി. ഇ​തു​കൂ​ടാ​തെ​യാ​ണ്​ ആ​ളു​ക​ൾ ഇ​വി​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്​ പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags:    
News Summary - Garbage dump in the canal-need for a permanent solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.