കൊല്ലം: ശക്തികുളങ്ങരയിൽ വീടിനുനേരെ ഗുണ്ടാ ആക്രമണം. ഹാർബറിന് സമീപം ജോസ് ജോർജിെൻറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജോസ് ജോർജിെൻറ ഭാര്യ പ്രസന്നക്ക് പരിക്കേറ്റു. ഇവരെ നീണ്ടകരയിലെ ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ പാർക്ക് ചെയ്ത ആഡംബര കാറും സ്കൂട്ടറുകളും വീട്ടിലെ ഫർണിചറും ഗുണ്ടാസംഘം അടിച്ചുതകർത്തു.
വാടിയിലുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വാടി സാബുവും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് ജോസ് ജോർജ് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. അർധരാത്രിയിൽ വീടിനുള്ളിൽ കടന്ന ആറംഗ ഗുണ്ടാസംഘം കതകിൽ തട്ടി. വാതിൽ തുറന്ന ജോസ് ജോർജിെൻറ ഭാര്യ പ്രസന്നയെ ചവിട്ടിവീഴ്ത്തി വീട് ആക്രമിക്കുകയായിരുന്നു.
ജോസ് ജോർജും സുഹൃത്തുക്കളും ശക്തികുളങ്ങര പള്ളിക്ക് സമീപമിരിക്കുമ്പോൾ ശക്തികുളങ്ങര സ്വദേശിയായ ബാർ മുതലാളി മദ്യപിച്ചെത്തി ചിലരുമായി വാക്കുതർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതിന് മധ്യസ്ഥത പറയാൻ ജോസ് ജോർജ് ചെന്നതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ബഹളം കേട്ട് അയൽവാസികൾ ഉണർന്നതോടെ സംഘം ഓടി രക്ഷപ്പെട്ടു. ശക്തികുളങ്ങര സർക്കിൾ ഇൻസ്പെക്ടർ ബിജുവിെൻറ നേതൃത്വത്തിൽ വാടിയിൽനിന്ന് പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. വാടി സാബുവും മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.