കൊല്ലം: വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി. തൃക്കരുവ പ്രാക്കുളം അനീഷ് ഭവനത്തിൽ ആർ. അനീഷ് രാജൻ (29) ആണ് അറസ്റ്റിലായത്.
ഇയാൾ വാടകക്ക് താമസിക്കുന്ന വീടിന്‍റെ ടെറസിന് മുകളിലായി ചെടിച്ചട്ടിക്കുള്ളിൽ വളർത്തിവന്ന രണ്ട് കഞ്ചാവ് ചെടികൾ പിടികൂടി. എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എസ്. ഷാജിയുടെയും ഇന്‍റലിജൻസ് ഇൻസ്‌പെക്ടർ ജി. ഉദയകുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
അനീഷ് രാജൻ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പുറത്തുനിന്ന് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥിരമായി കുേറ അധികം യുവാക്കൾ രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുമെന്നും അസി.എക്‌സൈസ് കമീഷണർ വി. റോബർട്ട് പറഞ്ഞു. പ്രിവന്‍റിവ് ഓഫിസർമാരായ ആർ. മനു, ഷെറഫുദ്ദീൻ, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, നിധിൻ, ജൂലിയൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ഗംഗ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.