കൊല്ലം: സംസ്ഥാനതലത്തിൽ ഹാട്രിക് അവാർഡ് തിളക്കവുമായി തലയുയർത്തി കൊല്ലം കോർപറേഷൻ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മഹാത്മാ അയ്യൻകാളി പുരസ്കാരം തുടർച്ചയായി മൂന്നാംതവണയും കോർപറേഷന് സ്വന്തം. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് മികവിലാണ് തുടർച്ചയായ മൂന്നാം വർഷവും സംസ്ഥാനത്ത് കൊല്ലം ഒന്നാമതെത്തിയത്. 2022-23 സാമ്പത്തികവർഷം 3950 കുടുംബങ്ങൾക്ക് 160424 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ 9870 കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 458 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ ലഭിച്ചു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ഓട വൃത്തിയാക്കൽ, കമ്പോസ്റ്റ് പിറ്റുകൾ, മിനി എം.സി.എഫ് എന്നീ പ്രവൃത്തികളാണ് പ്രധാനമായും പൂർത്തിയാക്കിയത്.
കോർപറേഷൻ പരിധിയിലുള്ള വീടുകളിൽ പച്ചക്കറികൃഷി, തരിശുരഹിത നഗരം തുടങ്ങിയ പ്രവൃത്തികളും ചെയ്തു. 10 ലിറ്റർ പാൽ സൊസൈറ്റിയിൽ നൽകുന്ന ക്ഷീരകർഷകർക്കും ആനുകൂല്യം നൽകിവരുന്നുണ്ട്. 2020-21, 2021-22 വർഷങ്ങളിലെ പുരസ്കാരനേട്ടത്തിലേക്ക് നയിച്ച തൊഴിലുറപ്പ് പദ്ധതിനിർവഹണം അതേ രീതിയിൽ നിലനിർത്താൻ കഴിഞ്ഞതാണ് ഇത്തവണയും അവാർഡ് നേട്ടത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.