അ​നി​ൽ​കു​മാ​റി​നെ കോ​ട​തി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രു​ന്നു

യു​വ​തി​യെ തീ​​വെച്ചു​കൊ​ന്ന കേ​സി​​ൽ ഭ​ർ​ത്താ​വി​ന്​ ജീ​വ​പ​ര്യന്തം ക​ഠി​ന​ത​ട​വ്​

കൊ​ല്ലം: ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ തീ​വെ​ച്ചു​കൊ​ന്ന ഭ​ർ​ത്താ​വി​ന്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലം പ​ള്ളി​ത്തോ​ട്ട​ത്തെ ക്യു.​എ​സ്.​എ​സ്​ കോ​ള​നി​യി​ലെ വെ​ളി​ച്ചം ന​ഗ​റി​ലെ 97ാം ന​മ്പ​ർ ​വീ​ട്ടി​ൽ മോ​ളി​യെ (29) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ്​ അ​നി​ൽ​കു​മാ​റി​നെ​യാ​ണ്​ (39)​ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ​െകാ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജ്​ പി. ​ഷേ​ർ​ളി​ദ​ത്ത്​ ഉ​ത്ത​ര​വി​ട്ടു.

2017 ഒ​ക്​​ടോ​ബ​ർ 31ന്​ ​രാ​ത്രി മ​ക​ന്​​ ഭ​ക്ഷ​ണം കൊ​ടു​ക്ക​വെ അ​നി​ൽ​കു​മാ​ർ പി​ന്നി​ലൂ​ടെ മോ​ളി​യു​ടെ ദേ​ഹ​ത്ത്​ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്​ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. 70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ​േമാ​ളി (29) ന​വം​ബ​ർ ആ​റി​ന്​ മ​രി​ച്ചു. അ​നാ​ഥ​യാ​യ മോ​ളി​യെ കോ​ട്ട​യം ന​വ​ജീ​വ​നി​ൽ​നി​ന്നാ​ണ്​ അ​നി​ൽ​കു​മാ​ർ വി​വാ​ഹം ക​ഴി​ച്ച​ത്.

സം​ശ​യം കാ​ര​ണം അ​നി​ൽ​കു​മാ​ർ മോ​ളി​യെ നി​ര​ന്ത​രം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. പ​ള്ളി​ത്തോ​ട്ടം ​െപാ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ കൊ​ല്ലം ഇൗ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്​​ട​റാ​യി​രു​ന്ന മ​ഞ്ചു​ലാ​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്​ ​േ​പ്രാ​സി​ക്യൂ​ട്ട​ർ പാ​ല​ത്ത​റ വി​നു ക​രു​ണാ​ക​ര​നും അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ജീ​വ കെ. ​ത​ങ്കം, ജെ. ​കാ​ത​റീ​ന, മാ​ലി​നി ശ്രീ​ധ​ർ വി​ക്രം എ​ന്നി​വ​രും ഹാ​ജ​രാ​യി.

Tags:    
News Summary - Husband sentenced to life imprisonment for setting fire to wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.