പരവൂർ കായലിൽ കുറ്റിവല ഉപയോഗിച്ച്​ മത്സ്യബന്ധനം സജീവം; അധികൃതർ കണ്ട മട്ടില്ല

പ​ര​വൂ​ർ: പ​ര​വൂ​ർ കാ​യ​ലി​ൽ നി​രോ​ധി​ത കു​റ്റി​വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം സ​ജീ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല. പ​ര​വൂ​ർ പൊ​ഴി​ക്ക​ര ചീ​പ്പ് പാ​ല​ത്തി​ന​ടു​ത്താ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​റ്റി​വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. കാ​യ​ലി​ലെ ചെ​റു​മ​ത്സ്യ​ങ്ങ​ളെ​പ്പോ​ലും കോ​രി​യെ​ടു​ക്കു​ന്ന രീ​തി​യാ​ണ് കു​റ്റി​വ​ല​യു​േ​ട​ത്. കാ​യ​ലി​ൽ കു​റ്റി​യ​ടി​ച്ച് വ​ല കെ​ട്ടി​യാ​ണ് മ​ത്സ്യം പി​ടി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​നം അ​ധി​കൃ​ത​ർ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്.

ഫി​ഷ​റീ​സ്, പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​റ്റി​വ​ല​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ആ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്താ​റി​ല്ല. കാ​യ​ലി​ൽ നി​ന്ന കു​റ്റി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags:    
News Summary - Illegal fishing in paravur lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.