കൊല്ലം: അഞ്ചുവർഷം മുമ്പ് ഓട്ടോയിൽനിന്ന് കഞ്ചാവ് പിടികൂടിയതിെൻറ പേരിൽ കേസിൽ പ്രതിയായ അമ്പലംകുന്ന് സ്വദേശി രതീഷിനെ (36) ചെയ്യാത്ത തെറ്റിന് വീണ്ടും പ്രതിയാക്കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പഴയ സംഭവത്തിനുശേഷം ഒരു കുറ്റകൃത്യത്തിലും ഭാഗമാകാതെ ജീവിക്കുകയാണെന്ന് രതീഷ് പറയുന്നു. പൊലീസ് നിരന്തരം വേട്ടയാടുന്നു. പൊലീസിെൻറ ശല്യം സഹിക്കവയ്യാതെ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചു. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 2041/2020 കേസിലും രതീഷിനെ പ്രതിയാക്കി. ഇയാളുടെ കൈയിൽനിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടിയതായി പൊലീസ് പറയുന്നു. ഇത് കള്ളക്കേസാണെന്നാണ് പരാതി.
റബർ ടാപ്പിങ് തൊഴിലാളിയായ തന്നെ പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് രതീഷ് പറയുന്നു. റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.