ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ല​യ​ൺ​സ് ക്ല​ബു​മാ​യി ചേ​ർ​ന്ന് ഭ​വ​ന​ഭൂ​ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വീ​ട് വെ​ച്ച് ന​ൽ​കു​ന്നതിനുള്ള കരാർ ​മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പി​ടു​ന്നു

അബ്ദുല്ലയുടെ തണലിൽ 26 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

​ക​ട​യ്ക്ക​ൽ: വ്യാ​പാ​രി​യാ​യ അ​ബ്ദു​ല്ല (ക​പ്പ​ല​ണ്ടി മ​ണി) ക​ട​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വാ​ങ്ങി ന​ൽ​കി​യ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ 26 കു​ടും​ബ​ങ്ങ​ൾ​ക്ക്​ വീ​ടൊ​രു​ങ്ങു​ന്നു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ല​യ​ൺ​സ് ക്ല​ബു​മാ​യി ചേ​ർ​ന്ന് ഭ​വ​ന​ഭൂ​ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വീ​ട് വെ​ച്ച് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ ഓ​ഫി​സി​ൽ ക​രാ​ർ ഒ​പ്പി​ട്ടു. ക​ട​യ്ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ എം. ​മ​നോ​ജ്‌ കു​മാ​ർ, ല​യ​ൺ​സ് ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഈ​മാ​സം 15ന് ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് ചെ​ല​വ​ഴി​ച്ച് ച​ട​യ​മം​ഗ​ലം റോ​ഡി​ൽ കോ​ട്ട​പ്പു​റം ജ​ങ്ഷ​നി​ൽ വാ​ങ്ങി​യ ഒ​രേ​ക്ക​റി​ൽ ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​ബ്ദു​ല്ല എ​ന്ന മ​ണി​ക്കി​ത് സ്വ​പ്ന​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​ണ്.

അ​ബ്ദു​ല്ല

1983ൽ ​ത​മി​ഴ്നാ​ട്ടി​ലെ പു​ളി​യ​ൻ​കു​ടി​യി​ൽ​നി​ന്ന് ത​ന്‍റെ പ​തി​മൂ​ന്നാം വ​യ​സ്സി​ലാ​ണ് ജോ​ലി തേ​ടി ഇ​ദ്ദേ​ഹം ക​ട​യ്ക്ക​ലി​ലെ​ത്തി​യ​ത്. ച​ന്ത​ക​ളി​ലെ തു​ണി വി​ൽ​പ​ന​ക്കാ​രു​ടെ സ​ഹാ​യി​യാ​യും ഉ​ന്തു​വ​ണ്ടി​യി​ലെ ക​പ്പ​ല​ണ്ടി വി​ൽ​പ​ന​ക്കാ​ര​നാ​യും ജോ​ലി നോ​ക്കി. ടൗ​ണി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ൽ കി​ട​ന്നു​റ​ങ്ങി. ക​പ്പ​ല​ണ്ടി ക​ട​യി​ൽ തൊ​ഴി​ലാ​ളി​യാ​യും വ​ള​രെ​ക്കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു.

ദി​വ​സം ഒ​രു രൂ​പ പ്ര​കാ​രം 30 രൂ​പ​യാ​ണ് അ​ന്ന് പ്ര​തി​മാ​സ ശ​മ്പ​ളം. തു​ട​ർ​ന്ന് 1994 ൽ ​ടൗ​ണി​ൽ ചെ​റി​യ രീ​തി​യി​ൽ സ്വ​ന്ത​മാ​യി സ്റ്റേ​ഷ​ന​റി വ്യാ​പാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ഇ​ന്ന​ത്തെ നി​ല​യി​ൽ ടൗ​ണി​ലെ ഹോ​ൾ​സെ​യി​ൽ വ്യാ​പാ​രി​യാ​യി വ​ള​രു​മ്പോ​ഴും ത​ന്നെ പോ​റ്റി​യ മ​ല​യാ​ള​നാ​ട്ടി​ലെ നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രെ ചേ​ർ​ത്തു നി​ർ​ത്തി​യേ അ​ബ്ദു​ല്ല ജീ​വി​ത​ത്തി​ന്‍റെ ഓ​രോ​ഘ​ട്ട​വും താ​ണ്ടി​യി​ട്ടു​ള്ളൂ.

1991ൽ ​ക​ട​യ്ക്ക​ലി​ൽ​നി​ന്നു​ത​ന്നെ വി​വാ​ഹം ക​ഴി​ച്ച് ക​ട​യ്ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ അ​ബ്ദു​ല്ല കെ.​എം സ്റ്റോ​ർ എ​ന്ന പേ​രി​ൽ സ്‌​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തി വ​രി​ക​യാ​ണ്.

2019ൽ ​ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​ർ​ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് അ​ബ്​​ദു​ള്ള വാ​ങ്ങി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ്​ 26 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​കു​ന്ന​ത്.  

Tags:    
News Summary - 26 families are getting houses-kollam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.