കടയ്ക്കൽ: ചടയമംഗലം സബ് ജില്ല കലോത്സവത്തിന് ലോഗോ തയാറാക്കിയത് കടയ്ക്കൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി അഭിനവ്. 58 സ്കൂളുകളിൽ നിന്ന് 30 ഓളം വിദ്യാർഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. ചടയമംഗലം പ്രദേശം ഉൾപ്പെടുന്ന സ്ഥലങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങളായ ജഡായു പാറ, കടയ്ക്കൽ ദേവി ക്ഷേത്രം, കടയ്ക്കൽ വിപ്ലവ സ്മാരകം, ആൽത്തറമൂട് ആൽമരം എന്നിവയടങ്ങിയ ലോഗോ വരക്കാനായിരുന്നു നിർദേശം.
വെള്ള പേപ്പറിൽ പെൻസിൽ വച്ച് വരച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് അഭിനവ് വരച്ച ചിത്രമാണ്. ഈ ചിത്രം പിന്നീട് കമ്പ്യൂട്ടറിന്റെ സഹായത്തോടെ കളർ ചെയ്ത് ലോഗോയാക്കി മാറ്റുകയായിരുന്നു. ചടയമംഗലം സബ് ജില്ല കലോത്സവം നവംബർ നാല് മുതൽ ആണ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.