പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്

കടയ്ക്കൽ: പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്. കുമ്മിൾ അമ്പലംമുക്കിൽ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനിൽ വേണുഗോപാലൻനായർക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക് ഡൗൺ ആയതിനാൽ കട അടച്ചിട്ടിരിക്കുകയാണ്. ഈ കടയിൽ തന്നെയാണ് വേണുഗോപാലൻ നായർ താമസിച്ചുവരുന്നതും.

രാവിലെ ആറുമണിയോടെ പാൽ വിതരണക്കാരൻ എത്തിയപ്പോൾ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം.

Tags:    
News Summary - boar attack; man injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.