കടയ്ക്കൽ: തറക്കല്ലിലും കടലാസിലുമൊതുങ്ങി കടയ്ക്കൽ വ്യാപാരസമുച്ചയം. 2005ൽ ടൗണിലെ പഴയ ചന്ത മൈതാനത്ത് ബഹുനില വ്യാപാര സമുച്ചയത്തിന് തറക്കല്ലിട്ടെങ്കിലും പ്രവൃത്തി തുടങ്ങിയില്ല. കടയ്ക്കലിലെ പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി സബ് ട്രഷറി റോഡുമായി ബന്ധപ്പെടുത്തി ഏഴ് നില വ്യാപര കേന്ദ്രം നിർമിക്കാനായിരുന്നു ലക്ഷ്യം. അന്നത്തെ എം.പി ചെങ്ങറ സുരേന്ദ്രനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇതിനിടെ പഴയ ചന്ത മൈതാനത്തിന്റെ ഉടമസ്ഥവകാശം സംബന്ധിച്ച് റവന്യൂ വകുപ്പും പഞ്ചായത്തും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വ്യാപര സമുച്ചയ നിർമാണത്തിന് തടസ്സമായി.
ഈ ഭൂമിയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കാനായി 22 സെൻറ് സ്ഥലം റവന്യൂ വകുപ്പ് ആരോഗ്യ വകുപ്പിന് അടുത്തിടെ വിട്ടുകൊടുത്തിരുന്നു. എന്നാൽ ഇതിനെതിരെ കടയ്ക്കൽ പഞ്ചായത്ത് ഹൈക്കോടതിയെയും സർക്കാറിനെയും സമീപിച്ചു. രേഖകളിലുണ്ടായ പിശകാണ് പഞ്ചായത്ത് ഭൂമിയെ റവന്യൂ ഭൂമിയാക്കിയതെന്നാണ് പഞ്ചായത്ത് പറയുന്നത്. ഇതിനിടയിലും കടയ്ക്കൽ വ്യാപര സമുച്ചയം ഫയലുകളിൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.