കടയ്ക്കൽ: ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനാൽ മുതിർന്ന നേതാവ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.എം കടയ്ക്കൽ ഏരിയ സമ്മേളനത്തിൽ നിന്നാണ് ഏരിയയിലെ മുതിർന്ന നേതാവ് ഇറങ്ങിപ്പോയത്. വർഷങ്ങളായി പാർലമെൻററി രംഗത്തും പാർട്ടി നേതൃത്വത്തിലും പ്രവർത്തിക്കുന്ന നേതാവിനെ തുടർന്നും കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ സമ്മേളന നടപടികൾ പൂർത്തീകരിക്കും മുേമ്പ നേതാവ് ഇറങ്ങിപ്പോവുകയായിരുന്നു.
ലൈബ്രറി കൗൺസിലിെൻറയും പുരോഗമന കലാസാഹിത്യ സംഘത്തിെൻറ അടക്കം ചുമതലകൾ വഹിക്കുന്ന ഈ നേതാവ് നേരേത്ത പിണറായി വിഭാഗത്തിെൻറ ശക്തനായ വക്താവായിരുന്നു. പിന്നീട് വി.എസ് പക്ഷത്തേക്ക് ചുവട് മാറുകയായിരുന്നു.
മുതിർന്ന നേതാക്കളായ മറ്റ് നാല് പേരെക്കൂടി കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നവും പ്രായാധിക്യവുമാണ് കൂടുതൽ പേരും ഒഴിവാക്കപ്പെടാൻ കാരണം. മടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി മടത്തറ അനിൽ, കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദീപു. ജില്ല പഞ്ചായത്ത് അംഗവും ചിതറ ലോക്കൽ കമ്മിറ്റി അംഗവുമായ ജെ. നജീബത്ത്, തുടയന്നൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനൽ കുമാർ എന്നിവരെയാണ് കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഒരൊഴിവ് പിന്നീട് നികത്താനാണ് ധാരണ. വി.എസ് പക്ഷത്തിന് നിർണായക ശക്തിയുള്ള ഏരിയ ഇക്കുറിയും വി.എസ് പക്ഷം തന്നെ നിലനിർത്തി. ഏരിയ സെക്രട്ടറിയായി ഡി.വൈ.എഫ്.ഐയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കുമ്മിൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ എം. നസീറിനെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.