കടയ്ക്കൽ: കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അൻസിറ (ആറ്) ആണ് കലത്തിൽ കുടുങ്ങിയത്. രക്ഷകർത്താക്കൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തുണി അലക്കുന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അൻസീറ കലത്തിൽ അകപ്പെട്ടത്.
കുട്ടികളുടെ ബഹളം കേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. ഉടൻ തന്നെ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ ഫയർ സ്റ്റേഷനിൽ എത്തിച്ചു. കടയ്ക്കൽ ഫയർ ആൻഡ് റസ്ക്യൂ ടീം സ്റ്റേഷൻ ഓഫിസർ ജെ. സുരേഷ്കുമാറിെൻറയും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി.വിനോദ് കുമാറിെൻറയും നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് കലം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.