കടയ്ക്കൽ: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ. തൃക്കണ്ണാപുരം ജങ്ഷനിൽ കച്ചവടം നടത്തുന്ന വസുമതിഅമ്മയുടെ ഒന്നരപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് കടന്ന പ്രതികളെയാണ് കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം പിടികൂടിയത്.
തൊളിക്കുഴി തേക്കടയിൽവീട്ടിൽ ഫാറൂഖ് (32) നിലമേൽ മുരുക്കുമൺ ഷിയാസ് മൻസിൽ യൂസഫ് (31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. മകൻ ആശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്നാണ് വസുമതിഅമ്മ കടയിൽ കച്ചവടത്തിനെത്തിയത്.
കടയിലെത്തിയ ഫാറൂഖ് സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റ് എടുക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന മാലപൊട്ടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. കടയ്ക്കൽ സി.ഐ ഗിരിലാൽ, സിവിൽ െപാലീസുകാരായ അജിത് കുമാർ, രാകേഷ്, അജയ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.