കടയ്ക്കൽ: കിഴക്കുംഭാഗം - പാങ്ങോട് റോഡിൽ മംഗലപ്പള്ളി മുതൽ തലവരമ്പ് വരെയുള്ള റോഡിന്റെ വശങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയവരെ നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിനുള്ളിൽ ചിതറ പൊലീസ് കണ്ടെത്തി. തിരുവോണ ദിവസം രാവിലെയാണ് ആറ് ചാക്കുകളിൽ മാലിന്യം റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. ചാക്കിനുള്ളിൽ അഴുകിയ മാലിന്യത്തിനിടയിൽനിന്ന് ലഭിച്ച ബിൽ നാട്ടുകാർ ചിതറ പൊലീസിന് കൈമാറി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കല്ലറയിൽ പ്രവർത്തിക്കുന്ന വിനോദ് എന്നയാളുടെ പച്ചക്കറി കടയിൽനിന്ന് തള്ളിയ മാലിന്യമാണെന്ന് കണ്ടെത്തി. മംഗലപ്പള്ളി മുതൽ തലവരമ്പ് വരെയുള്ള റോഡിൽ മനുഷ്യ വിസർജനം, കോഴി മാലിന്യം ഉൾപ്പെടെയുള്ള മാലിന്യ നിക്ഷേപം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയ അവസ്ഥയിലാണ്. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി അറിയിച്ചു. പൊലീസ് നടപടിയും ഇവർക്കെതിരെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.