അസീമി​െൻറ കൈക്ക്​ പരിക്കേറ്റനിലയിൽ

യുവാവി​െൻറ കൈ പൊലീസ്​ അടിച്ചുപൊട്ടിച്ചതായി പരാതി

കടയ്ക്കൽ: ഭക്ഷണം വാങ്ങി മടങ്ങിയ യുവാവി​െൻറ കൈ പൊലീസ് അടിച്ചുപൊട്ടിച്ചതായി പരാതി. കടയ്ക്കൽ പള്ളിമുക്ക് അസീം മൻസിലിൽ അസീമിനാണ് (35) പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി മുക്കുന്നത്താണ് സംഭവം. തട്ടുകടയിൽ നിന്ന് ഭക്ഷണം പാർസലായി വാങ്ങി ബൈക്കിൽ മടങ്ങാനൊരുങ്ങുമ്പോൾ കടയ്ക്കൽ സി. ഐ അടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അടിയിൽ കൈയിലും മുതുകിനും പരിക്കുണ്ട്. സമയം കഴിഞ്ഞിട്ടും കട പ്രവർത്തിപ്പിച്ചതിനാണത്രെ ഭക്ഷണം വാങ്ങാനെത്തിയയാളെ മർദിച്ചത്. കടയുടമയെ സ്​റ്റേഷനിൽ കൊണ്ടുപോയി പിഴ ചുമത്തിയാണ് വിട്ടയച്ചത്.

കുമ്മിളിൽ കടക്ക്​ മുന്നിലിരുന്ന ഗ്യാസ് സിലിണ്ടറും പൊലീസ് പിടിച്ചെടുത്തു കൊണ്ടുപോയതായി പരാതിയുണ്ട്. കാത്തിരിപ്പുകേന്ദ്രത്തിൽ ആളിരുന്നതിന് സമീപത്തെ കടയുടമയെ സി. ഐ മർദിച്ച സംഭവം നേര​േത്ത ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

Tags:    
News Summary - The young man's hand was allegedly beaten by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.