കൊല്ലം: പാർട്ടി പരിപാടികളിലെല്ലാം കൊല്ലത്തിന്റെ വിളിക്ക് കാതോർത്ത് ഓടിയെത്തിയിരുന്ന കാനം രാജേന്ദ്രൻ വിടപറയുമ്പോൾ ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കും തീരാനഷ്ടം. ജില്ലയിലെ ഇടതുപക്ഷ പ്രവർത്തനങ്ങൾക്കെല്ലാം പ്രത്യേകം ശ്രദ്ധ നൽകിയ നേതാവിനെയാണ് നഷ്ടമായതെന്ന് നേതാക്കളും പ്രവർത്തകരും ഒരുപോലെ ഓർക്കുന്നു. സി.പി.ഐയുടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എന്നും മുൻനിരയിലായിരുന്നു കാനം. കൊല്ലത്തോട് അദ്ദേഹത്തിന് പ്രത്യേക മമതയായിരുന്നു എന്ന് ജില്ല സെക്രട്ടറി പി.എസ്. സുപാൽതന്നെ സാക്ഷ്യം പറയുന്നു. കൊല്ലത്ത് നടന്ന സി.പി.ഐ പാർട്ടി കോൺഗ്രസ് മികവുറ്റതാക്കാൻ മുന്നിൽ നിന്ന് നയിച്ച മികവ് എക്കാലവും പാർട്ടിസംവിധാനങ്ങൾ ഓർത്തുെവക്കുന്നതാണ്. അദ്ദേഹത്തിന്റെ സംഘാടകമികവിന്റെ നേരടയാളമായിരുന്നു ആ പാർട്ടി കോൺഗ്രസ് വിജയം.
താഴത്തുകുളക്കടയിൽ സി.കെ. ചന്ദ്രപ്പന് സ്മാരകമൊരുങ്ങുന്നതിന് പിന്നിലും കാനത്തിന്റെ നേതൃപാടവം പാർട്ടിയെ ഏറെ സഹായിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ ഏത് പ്രവൃത്തിയും ഏറ്റെടുക്കുന്നതില്‍ അസാമാന്യ വൈഭവം കാട്ടുന്ന പ്രകൃതമാണ് കാനത്തിന്റേത്. അദ്ദേഹത്തിന്റെ വിയോഗം കൊല്ലത്തെ പാര്‍ട്ടിക്ക് തീരാദുഃഖമാണെന്നും സുപാല്‍ പറഞ്ഞു.
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുവരുന്ന കാനം രാജേന്ദ്രന്റെ ഭൗതികദേഹം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് െവക്കും. വിവിധ മണ്ഡലങ്ങളില്‍ നിന്ന് അന്തിമോപചാരമര്പ്പിക്കാനെത്തുന്നവര്ക്കായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് നാലിന് നിലമേല്‍, 4.30ന് ചടയമംഗലം, അഞ്ചിന് ആയൂര്‍, 5.30ന് കൊട്ടാരക്കര എന്നിവിടങ്ങളിലാണ് പൊതുദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.