കണ്ണനല്ലൂർ: പുലിയില നാലാംമൈലിലെ കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചുകടന്ന യുവാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അപഹരിക്കപ്പെട്ട ആഭരണവും കവർച്ചക്കുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കുണ്ടറ നാന്തിരിക്കൽ സ്വദേശിയായ വിപിൻ വിൽസനാണ് അറസ്റ്റിലായത്.
ഏഴിന് വൈകീട്ട് മൂന്നോടെ കടയിൽ വന്ന യുവാവ് സിഗരറ്റും വെള്ളവും വാങ്ങി ഉപയോഗിച്ചശേഷം മടങ്ങി. സാഹചര്യം മനസ്സിലാക്കിയ ശേഷം വീണ്ടുമെത്തി കുറച്ച് സാധനങ്ങൾകൂടി ആവശ്യപ്പെട്ടു. കടക്കുള്ളിലേക്കുപോയ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി രക്ഷപ്പെട്ട വാഹനത്തെപ്പറ്റി ധാരണ ലഭിച്ചു. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും, മൊബൈൽ ഫോൺ റെക്കോഡുകളും ദൃക്സാക്ഷിമൊഴികളും സംയോജിപ്പിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
പ്രതി അസമിൽ കയർഫെഡിെൻറ ഷോറൂമിലെ ജീവനക്കാരനാണ്. ലോക്ഡൗൺ കാലയളവിൽ ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് പ്രതി മൊഴി നൽകിയത്.
ജില്ല പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശാനുസരണം ചാത്തന്നൂർ എ.സി.പി ഷൈനു തോമസിെൻറ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐ നിയാസ്, സുന്ദരേശൻ, രാജേന്ദ്രൻപിള്ള, എ.എസ്.ഐ സതീഷ് കുമാർ, സി.പി.ഒമാരായ മുഹമ്മദ് നജീബ്, ഡാൻസാഫ് അംഗങ്ങളായ ജയകുമാർ, സിനു, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.