കണ്ണനല്ലൂർ: സ്റ്റേഷനിൽ ഗ്രന്ഥശാല ആരംഭിച്ച് കണ്ണനല്ലൂർ പൊലീസ് മാതൃകയാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിൽ ഗ്രന്ഥശാല ആരംഭിക്കുന്നത്. പൊലീസും പൊതുജനങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വായനയിലൂടെ ബോധവത്കരണവും ലക്ഷ്യമിട്ടാണ് കണ്ണനല്ലൂർ പൊലീസ് ഗ്രന്ഥശാല ആരംദിച്ചത്. സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങളാണ് തുടക്കത്തിൽ ഇവിടെയുള്ളത്. വിദ്യാർഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ റഫറൻസിനാവശ്യമായ പുസ്തകങ്ങളും ലഭ്യമാക്കും.
കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. നകുലൻ പുസ്തകവിതരണം നടത്തി. ഹാഷിം പുസ്തകം ഏറ്റുവാങ്ങി. കണ്ണനല്ലൂർ എസ്.എച്ച്.ഒ ജയകുമാർ ലൈബ്രറി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, കവി അപ്പു മുട്ടറ, ഷിബു റാവുത്തർ, കെ.പി.ഒ.എ നിർവാഹക സമിതി അംഗം കെ. സുനി, കെ.പി.എ ജില്ല കമ്മിറ്റി അംഗം ബിനൂപ്, നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അബൂബക്കർ കുഞ്ഞ്, എസ്.ഐ ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.