കണ്ണനല്ലൂർ: സ്കൂൾ പരിസരത്ത് കറങ്ങി കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികളായ രണ്ടംഗ സംഘം പിടിയിൽ. പശ്ചിമബംഗാൾ ഗോസാപ്പ ജില്ലയിൽ സൗത് പർഗാനാസിൽ കാമാക്കിയപൂർ ബീരേന്ദ്ര കർമ്മാക്കർ (21), പശ്ചിമബംഗാൾ അലിപ്പൂർ ജില്ലയിൽ മധ്യമഡാരിഹട്ട് മണ്ഡൽപ്പാറ സ്ട്രീറ്റിൽ സുന്ദർ തമാംഗ് (37) എന്നിവരാണ് പിടിയിലായത്.
കണ്ണനല്ലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി എട്ടോടെ എ.കെ.എം.എൽ.പി.എസിന്റെ പരിസരത്ത്നിന്ന് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. 300 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. കഞ്ചാവ് ചെറുപൊതികളിലാക്കുന്നതിനായുള്ള 42 ചെറുകവറുകളും രണ്ട് മൊബൈൽഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായ ബീരേന്ദ്ര കർമ്മാക്കർ, സുന്ദർ തമാംഗ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.