കണ്ണനല്ലൂർ: ഔട്ട് പോസ്റ്റ് കെട്ടിടത്തിൽ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായി.കണ്ണനല്ലൂർ ചരുവിളവീട്ടിൽ ടി. അജിത്ത് (22), ജനാർദന സദനത്തിൽ വി. വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് കണ്ണനല്ലൂർ ഔട്ട്പോസ്റ്റ് കെട്ടിടത്തിലേക്ക് കല്ലേറ് നടന്നത്. കെട്ടിടത്തിെൻറ ജനലും പോർച്ചിൽ നിർത്തിയിട്ടിരുന്ന കണ്ണനല്ലൂർ എസ്.ഐയുടെ കാറിെൻറ ചില്ലുകളും തകർന്നു.
കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നതിനുശേഷം സബ് ഇൻസ്പെക്ടർമാരുടെ െറസ്റ്റ് റൂം ആയി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. കാർ പാർക്ക് ചെയ്തതിനുശേഷം ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർ പുറത്തുപോയ സമയം നോക്കിയായിരുന്നു ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അപകടകരമായ രീതിയിൽ ഓടിച്ചതിനെതുടർന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണനല്ലൂർ പൊലീസ് രാത്രിതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അതിക്രമിച്ചുകടക്കൽ, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, പ്രൊബേഷണറി എസ്.ഐ രതീഷ്, എസ്.ഐ സുന്ദരേശൻ, സി.പി.ഒമാരായ സന്തോഷ് ലാൽ, ഷെമീർ ഖാൻ, അരുൺകുമാർ, മുഹമ്മദ് നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.