കരുനാഗപ്പള്ളിയിലും കണ്ണനല്ലൂരിലും വാഹന മോഷണം; പ്രതികൾ പിടിയിൽ

ക​ണ്ണ​ന​ല്ലൂ​ർ: ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും ക​ണ്ണ​ന​ല്ലൂ​ർ കു​രീ​പ്പ​ള്ളി ജ​ങ്ഷ​ന്​ സ​മീ​പ​ത്തു​നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്​​ടി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കോ​ട​നാ​ട് കാ​ഞ്ഞി​ര​ത്തും​കു​ടി ര​ഗീ​ഷി(26)​നെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സും മ​യ്യ​നാ​ട് ആ​ക്കോ​ലി​ൽ സ​ജി​കു​മാ​റി(47)​നെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മൂ​ന്നു​മാ​സം മു​മ്പ് ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​രു​ൺ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ന്ത​ർ ജി​ല്ല വാ​ഹ​ന മോ​ഷ്​​ടാ​വാ​യ ര​ഗീ​ഷി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക്രി​സ്​​മ​സ്​ ദി​വ​സം വൈ​കീ​ട്ട്​ ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഷി​ബു​വി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം കു​രീ​പ്പ​ള്ളി ജ​ങ്ഷ​നി​ൽ​നി​ന്ന് മോ​ഷ​ണം പോ​യി​രു​ന്നു. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് മ​യ്യ​നാ​ട് സ്വ​ദേ​ശി​യാ​യ സ​ജി​കു​മാ​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ഇ​രു​ച​ക്ര വാ​ഹ​നം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു, എ​സ്.​ഐ ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, അ​ജ​യ​ൻ, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ഗീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ജ​യ​കു​മാ​ർ, എ​സ്.​ഐ ന​ജു​മു​ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ന​ജീ​ബ്, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ​ജി​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Vehicle theft in Karunagappally and Kannanallur-The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.