കരുനാഗപ്പള്ളി: സി.പി.എമ്മിെൻറ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിൽ ഏരിയ കമ്മിറ്റി വിരുദ്ധ പക്ഷം ആധിപത്യം നിലനിര്‍ത്തി. ഏരിയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്ശനമുയര്ന്നെങ്കിലും സമവായത്തിലാണ് സമ്മേളനം അവസാനിച്ചത്. ഇരുപക്ഷത്തുനിന്നും മത്സരമുണ്ടാകുമെന്ന സൂചന ഉണ്ടായതിനെ തുടര്‍ന്ന് ജില്ല-ഏരിയ നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കി. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി നിയമസഭ സീറ്റ് തോൽവി പ്രശ്നത്തിൽ ഏരിയ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുയർന്നു. ഏരിയ നേതൃത്വത്തിെൻറ ബന്ധു നിയമനങ്ങളും സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും വിരുദ്ധപക്ഷം ചര്‍ച്ചാവിഷയമാക്കി. എന്നാൽ, തോൽവിയിൽ സി.പി.ഐ സ്ഥാനാർഥിക്കുപോലും പരാതിയില്ലാഞ്ഞിട്ടും സി.പി.എം ജില്ല നേതാവിനെതിരെ നടപടിയെടുത്തത് കമ്മിറ്റികൾ പിടിക്കുന്നതിനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് എതിർപക്ഷം തിരിച്ചടിച്ചു. ചെക്ക് കേസിൽ പ്രതിയായവരെയും മദ്യപിച്ച് വനിതയെ ശല്യപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തവരെയും വരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെയും ഒരു വിഭാഗം എതിർത്തു.
ഷറഫുദ്ദീന് മുസ്ലിയാര് സെക്രട്ടറിയായുള്ള നിലവിലെ ലോക്കല്‍ കമ്മിറ്റി ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നില്ല. മൂന്നു ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറി മാറുമെന്ന് നേരത്തേ തന്നെ തീരുമാനമായിരുന്നു. നിലവിലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് കർഷക സംഘം നേതാവ് മോഹന്‍കുമാറിനെ ഒഴിവാക്കി പകരം മഹിളാ നേതാവ് രമണിയമ്മയെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച പാനല്‍ ഐകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സെക്രട്ടറി തെരഞ്ഞെടുപ്പിനായി ചേര്‍ന്ന പുതിയ ലോക്കല്‍ കമ്മിറ്റിയില്‍ മത്സരമുണ്ടായി. പി.ആർ. വസന്തന് പക്ഷക്കാരനായ വി. ദിവാകരനെ ആറുപേര്‍ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേരുടെ പിന്തുണയോടെ വിരുദ്ധ പക്ഷത്തെ പി. പുഷ്പാംഗദന് സെക്രട്ടറിയായി.10 വർഷം മുമ്പ് പി.ആർ. വസന്തൻ പക്ഷത്തായിരുന്ന പുഷ്പാംഗദനെ സ്വന്തം നാട്ടിൽ െവച്ച് തോൽപിച്ചാണ് ഷറഫുദ്ദീൻ മുസ്ലിയാർ സെക്രട്ടറിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.