കരുനാഗപ്പള്ളി: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചു കടന്ന പ്രതികൾ പൊലീസ് പിടിയിൽ. തൃശ്ശൂർ വടക്കാഞ്ചേരി പുല്ലിപ്പാറ വടയാട്ട വീട്ടിൽ അനുരാഗ് (26), ശാസ്താംകോട്ട മനക്കര അർഷാദ് മസിൽ നിഷാദ് (37) എന്നിവരാണ് ഇടക്കുളങ്ങര ക്ഷേത്രദർശനത്തിന് പോയ ഇടക്കുളങ്ങര സ്വദേശിനി വത്സലാ ദാസിന്റെ നാലര പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 ഓളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വികളിൽനിന്ന് ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇവരുടെ രൂപങ്ങളിൽ സാമ്യം കണ്ടെത്തിയതോടെയാണ് തൃശ്ശൂരിലെത്തി കരുനാഗപ്പള്ളി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇടക്കുളങ്ങരയിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതികളെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിത് സബ് ഇൻസ്പെക്ടർമാരായ ഷിജു, എ. റഹീം ഷാജിമോൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.