കൊല്ലം കോർപറേഷനിൽ കേരള കോൺഗ്രസ്​ (ജോസഫ്) വിഭാഗം ഒറ്റക്ക്​ മത്സരിക്കും

കൊല്ലം: കൊല്ലം കോർപറേഷനിൽ സീറ്റ്​ നിഷേധിച്ച കോൺഗ്രസ്​ നടപടിയിൽ പ്രതിഷേധിച്ച് അഞ്ച്​ ഡിവിഷനുകളിൽ ഒറ്റക്ക്​ മത്സരിക്കാനും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കാനും കേരള കോൺഗ്രസ്​ (ജോസഫ്) വിഭാഗം തീരുമാനിച്ചു.

പരാജയം സ്വയം ഏറ്റുവാങ്ങാനാണ്​ കോൺഗ്രസി​െൻറ നീക്കമെന്ന്​ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

യു.ഡി.എഫിലെ അനൈക്യവും കോൺഗ്രസിലെ ഗ്രൂപ്പുപോരുമാണ്​ എന്നും എൽ.ഡി.എഫിന്​ തുണയായിട്ടുള്ളത്​. ഇത്തവണയും അത്​ ആവർത്തിക്കാനേ കോൺഗ്രസ്​ നിലപാട്​ ഉപകരിക്കൂ. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞാൽപോലും അനുസരിക്കാത്തവരായിരിക്കുകയാണ്​ കൊല്ലത്തെ കോൺഗ്രസ്​ നേതാക്കളെന്നും അവർ കുറ്റപ്പെടുത്തി.

നിയോജകമണ്ഡലം പ്രസിഡൻറ് എഫ്. ആൻറണി അധ്യക്ഷതവഹിച്ചു. ഈച്ചംവീട്ടിൽ നയാസ്​ മുഹമ്മദ്, ഫ്രാൻസിസ്​ ജെ. നെറ്റോ, പ്രാക്കുളം പ്രകാശ്, മണലിൽ സുബൈർ, കുരീപ്പുഴ ഷാനവാസ്​, തേവള്ളി പുഷ്പൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - kerala congress (joseph) will contest alone in kollam corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.