കൊല്ലം: സർക്കാർ വിക്ടോറിയ ആശുപത്രിയിൽ ഇനി താക്കോൽദ്വാര ശസ്ത്രക്രിയ സൗകര്യവും. ജില്ലപഞ്ചായത്ത് പദ്ധതിയിലൂടെ 20 ലക്ഷം രൂപ വകയിരുത്തി വാങ്ങിയ താക്കോൽദ്വാര ശാസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു. ലക്ഷങ്ങൾ ചെലവ് വരുന്ന കീ ഹോൾ സർജറികൾ സാധാരണക്കാരായ രോഗികൾക്ക് തുച്ഛമായ െചലവിലും ഗുണപരമായ രീതിയിലും ചെയ്യാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുകേഷ് രാജ്, ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. റീന, ആർ.സി.എച്ച് ഓഫിസർ ഡോ. ആർ. രജനി, എച്ച്.എം.സി അംഗങ്ങളായ ഷറഫുദ്ദീൻ, എൻ.എസ്. വിജയൻ, ഡോ. ശ്രീകുമാരി, ഡോ. മിനി എസ്. നായർ, ഡോ. കവിത, ആർ.എം.ഒ ശരണ്യ ബാബു, ആർ. അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.