പുനലൂർ: കൊല്ലം-പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയുടെ വൈദ്യുതീകരണം 2023 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. അറിയിച്ചു. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജർ ജോൺതോമസും മറ്റ് ഉന്നത ഉദ്യോഗസ്ഥസംഘവുമായി പുനലൂരില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തെ ബന്ധിപ്പിക്കുന്ന മേല്പാലവും എസ്കലേറ്ററും പെരിനാട് അടിപ്പാതയും നിര്‍മാണം പൂര്‍ത്തീകരിച്ച് പെട്ടെന്ന് യാത്രക്കാര്‍ക്കായി തുറന്നുനൽകും.
ഇവ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ ഒന്നാം പ്രവേശന കവാടത്തില്‍നിന്ന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ യാത്രക്കാര്‍ക്ക് രണ്ടാം പ്രവേശന കവാടത്തിലേക്ക് എത്തിച്ചേരാന്‍ കഴിയും. രോഗികള്‍ക്കും വൃദ്ധര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും പടിക്കെട്ടുകള്‍ കയറാതെ മേല്പാലത്തില് എത്തിച്ചേരാനും വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരാനും എസ്കലേറ്ററുകള്‍ സഹായകരമാണ്.
കൊല്ലം ലോക്സഭ മണ്ഡലത്തിലെ വിവിധ െറയില്‍വേ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അവലോകനം ചെയ്തു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രാജ്യാന്തര നിലവാരത്തിലുളള ബഹുമുഖ പരിശീലന കേന്ദ്രം നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തീര്‍പ്പാക്കി പ്രവൃത്തി എറ്റെടുക്കുന്നതിനായി റയില്‍വേ ബോര്‍ഡിെൻറ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം െറയില്‍വേ സ്റ്റേഷനില്‍ കൂടുതലായി 300 ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു.
തീവണ്ടികളില്‍ ത്വരിതഗതിയില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പാക്കും. കൊല്ലം റെയില്‍വേ സ്റ്റേഷന് അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ െറയില്ലാൻഡ് െഡവലപ്മെൻറ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന് മയ്യനാട് സ്റ്റോപ് അനുവദിക്കുന്നത് പരിഗണിക്കും. വിവിധ എക്സ്പ്രസ് തീവണ്ടികൾക്ക് തെന്മല, ആര്യങ്കാവ്, കുണ്ടറ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും എം.പി ഉന്നയിച്ചു.
എറണാകുളം-വേളാങ്കണി ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള നിര്‍ദേശം െറയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം - ചെങ്കോട്ട പാത പൂര്‍ണമായി പ്രയോനപ്പെടുത്താന്‍ പുനലൂര്‍ വളരെയുള്ള ട്രെയിനുകള്‍ ദീര്‍ഘിപ്പിക്കണമെന്നുള്ള എം.പി യുടെ നിര്‍ദേശം പരിഗണനയിലാണെന്നും ഘട്ടം ഘട്ടമായി സര്‍വിസുകള്‍ ദീര്‍ഘിപ്പിക്കുമെന്നും ഉറപ്പുനല്‍കി. കൊല്ലം-ചെങ്കോട്ട പാതയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കാനുള്ള നിര്‍ദേശം പരിശോധിച്ച് നടപ്പാക്കുമെന്നും യോഗത്തില്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.