കൊല്ലം: തീരദേശ വികസന കോർപറേഷൻ കൊല്ലം കോർപറേഷന് ബീച്ച് ശുചീകരിക്കുന്നതിനായി 'ബീച്ച് ക്ലീനിങ് മെഷീൻ' നൽകി. ശാസ്ത്രീയമായ രീതിയിലുള്ള ക്ലീനർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ ശുചിയാക്കാൻ സാധിക്കും.
കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഉപകരണം ലഭിക്കുന്ന കോർപറേഷനാണ് കൊല്ലം. മേയർ പ്രസന്ന ഏണസ്റ്റ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയിൽ നിന്ന് ഏറ്റുവാങ്ങി.
എം. മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, യു. പവിത്ര, ഹണി ബെഞ്ചമിൻ, കൗൺസിലർമാരായ എൻ. ടോമി, സജീവ്, തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക് പരീത്, കോർപറേഷൻ സെക്രട്ടറി പി.കെ. സജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.