കൊല്ലം: കായിക കരുത്തിന്റെ കിഴക്കൻ കാറ്റായി അഞ്ചൽ സെന്റ് ജോൺസ് കോളജിന്റെ തകർപ്പൻ മുന്നേറ്റം. ജില്ല അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ല അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിൽ 73 ഫൈനലുകൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് സെന്റ് ജോൺസിന്റെ മിടുക്കർ. ആകെ 250 പോയന്റുമായാണ് കുതിപ്പ്. ഞായറാഴ്ച 10000 മീറ്റർ, 1000 മീറ്റർ നടത്തം, 60 മീറ്റർ ഓട്ടം, ലോങ്ജംപ്, ഡിസ്കസ് ത്രോ, ലോങ്ജംപ്, ഷോട്ട്പുട്ട്, ഹൈജംപ്, ജാവലിൻ, 400 മീറ്റർ, 100 മീറ്റർ ഹർഡിൽസ്, 110 മീറ്റർ ഹർഡിൽസ്, റിലേ, ട്രയാത്തലൺ മത്സരങ്ങൾ ആണ് നടന്നത്. നടത്തം, റിലെ, ഹർഡിൽസ്, 400മീറ്റർ, 10000 മീറ്റർ, 200 മീറ്റർ എന്നിങ്ങനെ വിവിധ ഇനങ്ങളിൽ സെന്റ് ജോൺസിന്റെ അത്ലറ്റുകൾ ഒന്നാം സ്ഥാനവുമായി മുന്നേറ്റത്തിന് മാറ്റുകൂട്ടി. ആദ്യ ദിനം ഒന്നാം സ്ഥാനത്ത് 66 പോയന്റുമായി നടത്തിയ കുതിപ്പാണ് രണ്ടാം ദിനത്തിൽ വൻ ലീഡിലേക്ക് ഉയർത്തിയത്.
രണ്ടാം ദിനത്തിൽ പുനലൂർ എസ്.എൻ കോളജും വമ്പൻ മുന്നേറ്റം കാഴ്ചവച്ചു. 154 പോയന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് പുനലൂരുകാർ ശക്തികാട്ടിയത്. കൊല്ലം സായ് 119 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ ദിനം രണ്ടാം സ്ഥാനത്തായിരുന്ന കാരംകോട് വിമല സെൻട്രൽ സ്കൂൾ 108 പോയന്റുമായി നാലാം സ്ഥാനത്തേക്ക് മാറി. 93 പോയന്റുമായി പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തും മുന്നേറുന്നു.
വിവിധ കാറ്റഗറിയിലായി പെൺകുട്ടികളുടെ പത്തുവയസിന് താഴെ വിഭാഗത്തിൽ 12 പോയിന്റുമായി വിമല സെൻട്രൽ സ്കൂൾ കാരംകോട് ആണ് മുന്നിൽ. 12 വയസിന് താഴെ വിഭാഗത്തിൽ 13 പോയിന്റുമായാണ് വിമല സെൻട്രൽ സ്കൂൾ കാരംകോട് മുന്നിൽ നിൽക്കുന്നത്. 14 വയസിനു താഴെ വിഭാഗത്തിലും 12 പോയിന്റുമായി വിമല സെൻട്രൽ സ്കൂൾ മുന്നേറുകയാണ്. 16 വയസിന് താഴെ വിഭാഗത്തിൽ 30 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളജ് ആണ് മുന്നിൽ. അണ്ടർ 18 വിഭാഗത്തിൽ 26 പോയിന്റുമായി സെന്റ്ഗോറേറ്റി എച്ച്.എസ്.എസ് പുനലൂർ ആണ് മുന്നിൽ. 20 വയസിന് താഴെ വിഭാഗത്തിൽ 36 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളജ് അഞ്ചൽ ആണ് മുന്നേറുന്നത്. വനിതാ വിഭാഗത്തിൽ 42 പോയിന്റുമായി ക്വയിലോൺ അത്ലറ്റിക് ക്ലബ് മുന്നിലാണ്.
ആൺകുട്ടികളുടെ 10 വയസ്സിന് താഴെ വിഭാഗത്തിൽ വിമല സെൻട്രൽ സ്കൂൾ കാരംകോടാണ് മുന്നിൽ. അണ്ടർ 12 വിഭാഗത്തിൽ 12 പോയിന്റുമായി വിമല സെൻട്രൽ സ്കൂൾ തന്നെ മുന്നിൽ നിൽക്കുന്നു. അണ്ടർ 14 വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളജ് എട്ട് പോയിന്റുമായി മുന്നിലാണ്. അണ്ടർ 16 വിഭാഗത്തിൽ 30 പോയിന്റുമായി സായി കൊല്ലം മുന്നിൽ നിൽക്കുന്നു. അണ്ടർ 18 വിഭാഗത്തിലും സായി ക്കൊല്ലം 45 പോയിന്റുമായി മുന്നിലാണ്. അണ്ടർ 20 വിഭാഗത്തിൽ 57 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് മുന്നിലാണ്. പുരുഷ വിഭാഗത്തിനും 47 പോയിന്റ് ഉള്ള സെന്റ് ജോൺസ് മുന്നേറ്റം തുടരുന്നു.
ജില്ല അത്ലറ്റിക് മീറ്റിജില്ല അത്ലറ്റിക് മീറ്റി
നാല് ദിവസമായി നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന അത്ലറ്റിക് മീറ്റ് മൂന്ന് ദിവസത്തേക്ക് ചുരുക്കി. ഇതോടെ മീറ്റ് തിങ്കളാഴ്ച സമാപിക്കും. വിവിധ ടീമുകളുടെ അഭ്യർഥനപ്രകാരം നാലുദിവസത്തെ മത്സരം മൂന്നു ദിവസമായി ചുരുക്കാൻ ഞായറാഴ്ച ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഫ്ലഡ് ലൈറ്റ് സൗകര്യമുള്ളതിനാൽ പുന ക്രമീകരിക്കണം എന്നുള്ള ആവശ്യമാണ് ഉയർന്നത്. സമാപനദിനമായ തിങ്കളാഴ്ച 50ഓളം ഫൈനലുകൾക്ക് ആശ്രാമം വേദിയാകും. ഗ്ലാമർ ഇനമായ 100 മീറ്റർ ഓട്ടം, 60 മീറ്റർ, 400 മീറ്റർ ഹർഡ്ൽസ്, 110 മീറ്റർ ഹർഡ്ൽസ്, 4x400 മീറ്റർറിലെ, 800 മീറ്റർ, ട്രിപ്പ്ൾ ജംപ്, ഷോട്ട്പുട്ട്, ഹാമർ ത്രോ, ലോങ്ജംപ്, 5000 മീറ്റർ എന്നിങ്ങനെ വിവിധ ഇനങ്ങളിൽ തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.