കൊല്ലം: കേരള സംസ്ഥാന യുവജന കമീഷനും കേരള സർവകലാശാല യൂനിയനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ക്വയിലോൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധയാകർഷിച്ച 17 ചിത്രങ്ങളാണ് രണ്ടുദിവസമായി ബിഷപ്പ് റോമിലെ ജി മാക്സ് സിനിമാസിൽ പ്രദർശിപ്പിക്കുന്നത്. നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ‘നോർമൽ’എന്ന മലയാള ചലച്ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. എം. നൗഷാദ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. യുവജന കമീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. ‘നോർമൽ’ സംവിധായകൻ പ്രതീഷ് പ്രസാദ് മുഖ്യാഥിതിയായി.
കേരള സർവകലാശാല യൂനിയൻ ചെയർമാൻ എ. വിഷ്ണു, യുവജന കമീഷൻ അംഗം വി. വിനിൽ, ഫെസ്റ്റിവൽ ഡയറക്ടർ ഗോപീകൃഷ്ണൻ, കോഓഡിനേറ്റർ ഹരി, സർവകലാശാല സെനറ്റ് അംഗം മുഹമ്മദ് ഷാഹിൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.