കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ പുതിയ കെട്ടിടത്തിന്റെ പ്ലാൻ അന്തിമമാക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. നിർമാണം പൂർത്തീകരിക്കുമ്പോൾ എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കും ഡിപ്പോയിലേക്ക് സുഗമമായി പ്രവേശിക്കുന്നതിന് സഹായകരമായി കച്ചേരി ജങ്ഷനിൽ നവീകരണം കൂടി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി പുതിയ പ്രൊപോസൽ സർക്കാരിന് സമർപ്പിക്കും. ഡിപ്പോ കെട്ടിടത്തിന്റെ അന്തിമ പ്ലാൻ രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിച്ച് അംഗീകാരത്തിനായി കെ.എസ്.ആർ.ടി.സിക്കും സർക്കാറിനും സമർപ്പിക്കും.
ഉദ്യോഗസ്ഥരോടൊപ്പം എം. മുകേഷ് എം.എൽ.എ ഡിപ്പോയിലെത്തി പ്ലാൻ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. എം.എൽ.എയുടെ 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ നിയോജകമണ്ഡല ആസ്തി വികസനനിധിയിൽ നിന്ന് ഏഴ് കോടി രൂപ വിനിയോഗിച്ച് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.