കൊല്ലം: പുരുഷാംഗനമാർ വിളക്കെടുക്കുന്ന ചമയവിളക്ക് മഹോത്സവത്തിന് ഇത്തവണ ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ക്ഷേത്രാചാരങ്ങൾ മാത്രമായി 24, 25 തീയതികളിലാണ് ചമയവിളക്ക് ഉത്സവം നടക്കുന്നത്.
ഇതിെൻറ ഭാഗമായി ചമയവിളക്ക്, കാക്ക വിളക്ക്, അന്നദാനം, പൊങ്കാല, താലെപ്പാലി, ഘോഷയാത്ര, കെട്ടുകാഴ്ച, താലം എന്നിവ ക്ഷേത്ര പരിസരത്ത് കർശനമായി ഒഴിവാക്കും. പുരുഷന്മാർ സ്ത്രീ വേഷം ധരിച്ച് ഉത്സവത്തിനായി ക്ഷേത്ര പരിസരത്ത് എത്താനും അനുവദിക്കില്ല. പ്രത്യേക സാഹചര്യം പരിഗണിച്ച് ആചാരങ്ങൾ മുടക്കമില്ലാതെ നടക്കുന്നതിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങളോട് വിശ്വാസികൾ സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ആർ. ഒാമനക്കുട്ടൻ നായർ, ബി. ദേവകുമാർ, ആർ. അജയൻപിള്ള, വിഷ്ണു വി. നായർ, വി. കിഷോർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.