കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ഭൂമികൾ തിരികെ പിടിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക് ഒരുങ്ങുന്നു. കൊട്ടാരക്കര സബ് കോടതിയെ സമീപിക്കാൻ ദേവസ്വം സെക്രട്ടറിക്ക് ബോർഡ് അനുമതി നൽകി. ഒരേക്കറോളം സ്ഥലം അന്യാധീനപ്പെട്ടതായാണ് ദേവസ്വം ബോർഡിന്റെ പക്കലുള്ള രേഖകൾ. രേഖകൾ കോടതിയിൽ ഹാജരാക്കി വസ്തു വീണ്ടെടുക്കാനാണ് ശ്രമം.
1942ലെ ഗസറ്റ് രേഖകൾ പ്രകാരം വസ്തുക്കൾ ദേവസ്വം ബോർഡിന്റേതാണെന്നാണ് വിവരം. വിവാദത്തിൽപെട്ട വസ്തുക്കളും ഈ പട്ടികയിൽപെടുന്നു. അകവൂർമനയുടെ സ്വന്തമായിരുന്ന ഒട്ടേറെ വസ്തുക്കൾ ഗണപതി ക്ഷേത്രത്തിന് കൈമാറിയിരുന്നു. കാലക്രമേണ ഈ ഭൂമിക്ക് സംരക്ഷണം ലഭിച്ചില്ലെന്നാണ് പരാതി.
2018ലെ സുപ്രീംകോടതി വിധിപ്രകാരം അന്യാധീനപ്പെട്ട ദേവസ്വം ബോർഡ് ഭൂമികൾ തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ചുമതല നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് സബ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഗണപതി ക്ഷേത്രത്തിന്റെ പക്കലുള്ള ഭൂമിയുടെ കൃത്യമായ രേഖകൾ ദേവസ്വം ബോർഡിൽ ഉണ്ടെന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.