Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഗണപതി ക്ഷേത്ര ഭൂമി...

ഗണപതി ക്ഷേത്ര ഭൂമി തിരികെ പിടിക്കാൻ ദേവസ്വം ബോർഡ്

text_fields
bookmark_border
dewasom board
cancel

കൊ​ട്ടാ​ര​ക്ക​ര: ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്റെ അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി​ക​ൾ തി​രി​കെ പി​ടി​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ​ബ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി. ഒ​രേ​ക്ക​റോ​ളം സ്ഥ​ലം അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്റെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ. രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വ​സ്തു വീ​ണ്ടെ​ടു​ക്കാ​നാ​ണ് ശ്ര​മം.

1942ലെ ​ഗ​സ​റ്റ് രേ​ഖ​ക​ൾ പ്ര​കാ​രം വ​സ്തു​ക്ക​ൾ ദേ​വ​സ്വം ബോ​ർ​ഡി​ന്റേ​താ​ണെ​ന്നാ​ണ് വി​വ​രം. വി​വാ​ദ​ത്തി​ൽ​പെട്ട വ​സ്തു​ക്ക​ളും ഈ ​പ​ട്ടി​ക​യി​ൽ​പെ​ടു​ന്നു. അ​ക​വൂ​ർ​മ​ന​യു​ടെ സ്വ​ന്ത​മാ​യി​രു​ന്ന ഒ​ട്ടേ​റെ വ​സ്തു​ക്ക​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. കാ​ല​ക്ര​മേ​ണ ഈ ​ഭൂ​മി​ക്ക്​ സം​ര​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

2018ലെ ​സു​പ്രീംകോ​ട​തി വി​ധി​പ്ര​കാ​രം അ​ന്യാ​ധീ​ന​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് ഭൂ​മി​ക​ൾ തി​രി​കെ പി​ടി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ബ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്റെ പ​ക്ക​ലു​ള്ള ഭൂ​മി​യു​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഉ​ണ്ടെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​ഭാ​ഗം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeDewasom boardtemple landganapati temple
News Summary - Devaswom Board to take back Ganapati temple land
Next Story