കൊട്ടാരക്കര മേഖലയിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

കൊട്ടാരക്കര: മേഖലയിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ മൂലംജനം ദുരിതത്തിൽ. സ്കൂൾ സമയത്ത് മണ്ണും ക്വാറിയിൽനിന്ന് പാറയുമായി അമിതവേഗത്തിലാണ് ടിപ്പറുകൾ പായുന്നത്. കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, പവിത്രേശ്വരം, കുളക്കട, പുത്തൂർ മേഖലകളിൽ പാറയുമായി ടിപ്പർ ലോറികൾ യഥേഷ്ടം സഞ്ചരിച്ചിട്ടും റൂറൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞദിവസം ഓടനാവട്ടം സൊസൈറ്റി മുക്കിൽ ടിപ്പറിൽനിന്ന് പാറക്കല്ല് തെറിച്ച് ബസ് കാത്ത് നിന്ന യാത്രികരുടെ മുന്നിലേക്ക് വീണിരുന്നു. എന്നാൽ, ആർക്കും പരിക്കോ അപായമോ ഉണ്ടായില്ല. സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകീട്ടും ടിപ്പർ ലോറികൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന നിയമവും പാലിക്കപ്പെടുന്നില്ല.

നാട്ടുകാർ പരാതിയുമായി രംഗത്ത് വരുമ്പോൾ മാത്രമാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ടിപ്പറുകളെ പൊലീസ് പിടികൂടുന്നത്. താലൂക്ക് വികസനയോഗത്തിൽ ടിപ്പർ ലോറികൾ പിടികൂടുന്നകാര്യം ചർച്ചക്കെടുത്താൽ തന്നെ മറുപടി പറയുന്ന കാര്യത്തിൽ അധികൃതർക്ക് വീഴ്ചയാണ് സംഭവിക്കുന്നത്. ടിപ്പർ ലോറികളുടെ അമിതവേഗം തടയാൻ ഉടൻ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരും ആവശ്യം.

Tags:    
News Summary - high Speed ​​of tipper lorries in Kottarakkara area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.