കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ർ​മി​ക്കു​ന്ന പ്ര​വേ​ശ​ന​ക​വാ​ടം

കൊട്ടാരക്കര ജി.എച്ച്.എസ്.എസിന് പുതിയ പ്രവേശന കവാടം

കൊ​ട്ടാ​ര​ക്ക​ര: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ പ്ര​വേ​ശ​ന​ക​വാ​ടം ഒ​രു​ങ്ങു​ന്നു. കൊ​ട്ടാ​ര​ക്ക​ര-​ഓ​യൂ​ർ റോ​ഡി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ന് അ​ഭി​മു​ഖ​മാ​യാ​ണ് പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​ടി​ഞ്ഞ​മ​തി​ൽ പു​ന​ർ​നി​ർ​മി​ച്ചാ​ണ് പ്ര​വേ​ശ​ന ക​വാ​ട​വും ത​യാ​റാ​ക്കു​ക. പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​നി​ൽ​നി​ന്ന് റെ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്താ​യി​രു​ന്നു നേ​ര​ത്തേ പ്ര​വേ​ശ​ന ക​വാ​ടം.

ഈ​ഭാ​ഗ​ത്ത് മ​തി​ൽ ത​ക​ർ​ച്ച​യി​ലാ​ണ്. അ​ത്​ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം പ​ഴ​യ​പ്ര​വേ​ശ​ന ക​വാ​ടം അ​ട​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത​കാ​ല​ത്ത് നി​ർ​മി​ച്ച വ്യാ​പാ​ര​ഭ​വ​ന് അ​ഭി​മു​ഖ​മാ​യു​ള്ള മ​റ്റൊ​രു പ്ര​വേ​ശ​ന ക​വാ​ടം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യും. പൊ​തു​വി​ദ്യാ​ല​യ സം​ര​ക്ഷ​ണ യ​ജ്ഞ​ഭാ​ഗ​മാ​യി സ്കൂ​ളി​ന് ഹൈ​ടെ​ക് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു. പ്ര​വേ​ശ​ന ക​വാ​ടം ക​ട​ന്നാ​ൽ ഇ​ട​ത് വ​ല​ത് വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ല​വും ക്ര​മീ​ക​രി​ക്കാ​നാ​കും.

Tags:    
News Summary - New entrance to Kottarakkara GHSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.