കൊട്ടാരക്കര: സ്വവർഗ പ്രണയിനികൾ വിവാഹിതരായി. വിവാഹം കഴിഞ്ഞ ഒരുയുവതിക്ക് കൊട്ടാരക്കര മജിസ്ട്രേറ്റിന്റെ വളപ്പിൽ ക്രൂര മർദനം. കൊട്ടാരക്കര സ്വദേശിനികളും കൊട്ടാരക്കര എൻ.എസ്.എസ് കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയവരുമായ രണ്ട് യുവതികൾക്കാണ്, കോടിതിയിൽനിന്ന് ഒരുമിച്ച് താമസിക്കാനുള്ള ഉത്തരവ് ലഭിച്ചത്.
മൂന്ന് ദിവസം മുമ്പ് കൊട്ടാരക്കര കിഴക്കേത്തെരുവിലും കൊട്ടാരക്കര മുസ്ലിം ട്രീറ്റിലും താമസിച്ചിരുന്ന രണ്ടു യുവതികളെ കാണാനില്ലെന്ന് കൊട്ടാരക്കര പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അധികൃതർ, ഫോൺ വഴിയുള്ള അന്വേഷണത്തിൽ ഇവരെ കൊച്ചി ഇൻഫോപാർക്കിൽനിന്ന് പിടികൂടി.
തുടർന്ന് പൊലീസ് ഇരുവരെയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇരുവരുടെയും ബന്ധുക്കളും കോടതിയിൽ ഉണ്ടായിരുന്നു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ യുവതിയെ ബന്ധുക്കൾ കോടതി മുറ്റത്തുവെച്ച് ബലമായി പിടികൂടി കൊണ്ടുപോവുകയും ഇതു തടയാൻ ശ്രമിച്ച യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനമേറ്റ യുവതിയുടെ രക്ഷാകർത്താക്കൾ യുവതിയെ ഉപേക്ഷിച്ചിട്ട് പോവുകയും ചെയ്തു. ഈ യുവതി ഇപ്പോൾ കൊല്ലം മഹിളാ മന്ദിരത്തിൽ കഴിയുകയാണ്.
കിഴക്കേത്തെരുവിലെ യുവതിയെ മർദിച്ച കേസിൽ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ യുവതിയുടെ പിതാവ്, മാതാവ്, സഹോദരൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ യുവതിയെയുംകൊണ്ടാണ് വീട് പൂട്ടി ഒളിവിൽ പോയത് . ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.