ഓ​യൂ​ർ-കൊ​ട്ടാ​ര​ക്ക​ര റോ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി കു​ത്തിപ്പൊളി​ച്ച​പ്പോ​ൾ

ടാറിങ് നടത്തിയിട്ട് മൂന്ന് ദിവസം; ഓയൂർ-കൊട്ടാരക്കര റോഡ് വാട്ടർ അതോറിറ്റി 'പൊളിച്ചടക്കി'

കൊട്ടാരക്കര: ഓയൂർ-കൊട്ടാരക്കര റോഡ് ടാറിങ് നടത്തി മൂന്ന് ദിവസത്തിനുള്ളിൽ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു. ഒരുകിലോ മീറ്ററിന് ഒരു കോടി രൂപ നിരക്കിൽ 18 കിലോമീറ്റർ വരുന്ന റോഡാണ് മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നേതൃത്വത്തിൽ നിർമിച്ചത്.

ഇപ്പോൾ റോഡിന്‍റെ മധ്യഭാഗത്തും മറ്റും വെള്ളപെയിന്‍റ് അടിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നതെ ഉള്ളൂ. ഇതിനിടയിലാണ് വാട്ടർ അതോറിറ്റി അധികൃതർ റോഡ് കുത്തിപ്പൊളിക്കൽ തുടങ്ങിയത്.

ഓടനാവട്ടം പരുത്തിയറ വളവ് ഭാഗത്തായിട്ടാണ് വാട്ടർ അതോറിറ്റി റോഡ് കുഴിച്ചിരിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പൈപ്പ് നന്നാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെ ടാറിങ് നടത്തുന്നതിന് മുമ്പായി റോഡ് കുഴിച്ച് പൈപ്പിടീൽ പ്രവർത്തനങ്ങൾ നടത്താൻ വാട്ടർ അതോറിറ്റി അധികൃതർക്ക് സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

കുഴിച്ച റോഡ് അധികൃതർ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്യുന്നത്. ഇതിനാൽ വീണ്ടും കുഴികൾ വലുതായി റോഡ് പഴയ പടിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. കുഴിച്ച ഭാഗത്ത് ടാറിങ് നടത്തണമെങ്കിൽ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പ് അധികൃതരും ചർച്ച നടത്തി തീരുമാനം കൈകൊള്ളേണ്ടതാണ്. എന്നാൽ, ഇരുവകുപ്പുകളും തമ്മിൽ ഏകോപനവുമില്ലാത്തതാണ് കോടികൾ ചെലവഴിച്ച് നിർമിക്കുന്ന റോഡുകൾ കുഴിക്കാൻ കാരണമാകുന്നത്.

Tags:    
News Summary - Three days after tarring-Oyur-Kottarakkara Road -Water Authority demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.