കൊട്ടാരക്കര: അപകടത്തിൽപെട്ടതിനെതുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമിറക്കാൻ ചെന്ന പട്ടികജാതിക്കാരായ പിതാവിനെയും മകനെയും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയതായി പരാതി.
തൃക്കണ്ണമംഗൽ ഇ.ടി.സി കരിക്കത്തിൽ വീട്ടിൽ ശശി (53), മകൻ ശരത്ത് (30) എന്നിവർക്കാണ് മർദനമേറ്റത്. അനിൽ എന്ന പൊലീസുകാരനാണ് നേതൃത്വം നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവത്തിന് തുടക്കം. ശശിയുടെ ബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുത്തശേഷം സഹോദരിയെ പൂവറ്റൂരിലെ വീട്ടിൽ വിട്ട് തിരികെ കൊട്ടാരക്കരക്ക് വരവെ പള്ളിക്കൽ ക്ഷേത്രത്തിന് സമീപം സ്കൂട്ടറുമായി കാർ കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് കാർ കസ്റ്റഡിയിലെടുത്തു.
ശശിയുടെ ഇരു ചെകിടത്തും അടിച്ചെന്നാണ് പരാതി. മകൻ ശരത്ത് മൊബൈലിൽ ദൃശ്യം പകർത്തി. ഇതോടെ ഇരുവരുടെയും മൊബൈൽ ഫോൺ പൊലീസ് പിടിച്ചുവാങ്ങി. തുടർന്ന് ശരത്തിനെ കുനിച്ചുനിർത്തി മുതുകിലും ജനനേന്ദ്രിയത്തിലും മർദിക്കുകയും വിവസ്ത്രനാക്കി സെല്ലിൽ അടയ്ക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞ് പൊതുപ്രവർത്തകർ എത്തിയതോടെയാണ് ഇരുവരെയും വിട്ടയച്ചത്. മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ശശിയും കുടുംബവും പരാതി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.