കൊട്ടിയം: നിർമാണം പൂർത്തിയായ ഉമയനല്ലൂർ ജങ്ഷനിലെ അടിപ്പാത തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേവറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡിന്റെ മറുവശം കടക്കണമെങ്കിൽ പട്ടരുമുക്കിൽ പോയി തിരിഞ്ഞു വരേണ്ട അവസ്ഥയാണ്. ഉമയനല്ലൂർ ക്ഷേത്രം, മയ്യനാട് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി കൊല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ സുഗമമായി പോകാൻ കഴിയും.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മൈലാപ്പൂര് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും അടിപ്പാത തുറന്നാൽ മറികടന്ന് കൊല്ലം ഭാഗത്തേക്ക് പോകാൻ കഴിയും. നിർമാണം പൂർത്തിയായാൽ ഉടൻ തുറന്നു കൊടുക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇരുചക്രവാഹനം പോലും കടത്തി വിടാതെ അടിപ്പാതയുടെ ഒരുവശം അടച്ചിരിക്കുകയാണ്. അടിപ്പാത തുറന്നുകൊടുത്തു വാഹന യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.