കൊട്ടിയം: സർവിസ് റോഡിലേക്കുള്ള വഴിയടച്ചതോടെ ജനം ദുരിതത്തിൽ. റോഡിന്റെ മറുവശത്ത് എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി നിർമാണം പൂർത്തിയായ അടിപ്പാത ഗതാഗതത്തിനായി തുറക്കണമെന്നാശ്യം ശക്തം.
ദേശീയപാതക്കരികിൽ ഉമയനല്ലൂർ കടമ്പാട്ടുമുക്ക് മുതൽ പറക്കുളം വരെയുള്ളവരാണ് മറുവശത്തു പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ടിവരുന്നത്. ഈ ഭാഗത്ത് ഉയരപ്പാതയാണുള്ളത്. ഇവിടെയുള്ളവർ ഉമയനല്ലൂർ പട്ടരുമുക്കിലെത്തി ദേശീയപാത മുറിച്ചുകടന്നാണ് സർവിസ് റോഡിൽകയറി മറുവശത്തേക്ക് പോയിരുന്നത്. ദേശീയപാത മുറിച്ചു കടന്നുപോകുന്ന കനാലിന്റെ പുനർനിർമാണ ഭാഗമായാണ് പട്ടരുമുക്കിൽ സർവിസ് റോഡ് അടച്ചത്.
ഉമയനല്ലൂർ ജങ്ഷനിൽ അടിപ്പാത നിർമാണം പൂർത്തിയായിട്ടുണ്ട്. ഇത് തുറന്ന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈവേ അതോറിറ്റിക്കും കരാർ കമ്പനിക്കും നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.